omassery-prathikal

TAGS

പെട്രോള്‍ പമ്പ് ജീവനക്കാരനെ അര്‍ധരാത്രിയില്‍ മുളകുപൊടിയെറിഞ്ഞ് പണം തട്ടിയ കേസില്‍ പ്രതികള്‍ ഒടുവില്‍ വലയിലായി. മലപ്പുറം സ്വദേശികളായ മൂന്ന് േപരെയാണ് കോഴിക്കോട് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ പതിനേഴിന് പുലര്‍ച്ചെ രണ്ട് മണിക്ക് ഓമശ്ശേരി മാങ്ങാപൊയിലിലെ പെട്രോള്‍ പമ്പില്‍ നടന്നതാണിത്.. അഞ്ച് ദിവസത്തോളം പൊലീസ് പ്രതികള്‍ ആരെന്നറിയാതെ ഇരുട്ടില്‍ തപ്പി.. സിസിടിവി ദൃശ്യമായിരുന്നു ആകെയുള്ള തുമ്പ്.. അതില്‍ പിടിച്ച് നടന്ന് ഒടുവില്‍ മലപ്പുറം സ്വദേശികളായ യുവാക്കളില്‍ എത്തി. നാല് പ്രതികളില്‍ മൂന്ന് പേരെ പിടികൂടി. വെള്ളില സ്വദേശി സാബിത്ത് അലി, നിലമ്പൂര്‍ സ്വദേശി അനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ മറ്റൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കേസിലെ നാലാമനായ അന്‍സാര്‍ എന്നയാളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നുവെന്നാണ് പൊലീസ് വിശദീകരണം. വയനാട് സ്വദേശിയാണ് ഇയാളെന്നാണ് കൂട്ടുപ്രതികളുടെ മൊഴി. സിസിടിവി ദൃശ്യങ്ങളില്‍ ജീവനക്കാന്‍റെ മുഖത്ത് ഉടുമുണ്ട് അഴിച്ച് കെട്ടുന്നയാളാണ് അന്‍സാര്‍. ആക്രമണ ശേഷം കാറുമായി മുങ്ങിയതാണ് അന്‍സാറെന്നാണ് പൊലീസ് കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികളില്‍ സാബിത്തിനെയും അനൂപിനെയും സംഭവം നടന്ന പമ്പില്‍ എത്തിച്ച് പൊലീസ് തെളിവ് ശേഖരിച്ചു. കൃത്യം നടത്തിയതെങ്ങനെയെന്ന് പ്രതികള്‍ കാണിച്ചുകൊടുത്തു. മൂവായിരം രൂപയാണ് പ്രതികള്‍ ജീവനക്കാരനായ സുരേഷ് ബാബുനെ ആക്രമിച്ച് തട്ടിയെടുത്തിരുന്നത്.. രണ്ടായിരം രൂപയുടെ പെട്രോളും അടിച്ചിരുന്നു.

The accused were arrested in the case of extorting money by throwing chilli powder