
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതിനെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ഡിസിസി ഓഫീസിനു മുന്നിൽ തുടങ്ങിയ പ്രതിഷേധം 50 മീറ്റർ തികയുന്നതിന് മുമ്പേ പോലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളി നീക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെ സംഘർഷമായി. കയ്യാങ്കളിയിലേക്ക് നീണ്ടു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ വനിതാ പ്രവർത്തകർ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്തു നീക്കി.
ഇന്നലെയാണ് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇതിൽ പ്രകോപിതരായാണ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. പരുക്കേറ്റ പ്രവർത്തകർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഴീക്കോട് നവ കേരള സദസ്സിന്റെ വേദിക്ക് സമീപം യൂത്ത് ലീഗും പ്രതിഷേധിച്ചു. കറുത്ത വസ്ത്രമണിയെത്തിയ പ്രവർത്തകർ പ്ലക്കാർക്ക് ഉയർത്തി. തുടർന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ ഷിനോജ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.
Protest against DYFI activists beating up Youth Congress workers