അയ്യപ്പന് എട്ട് പൂക്കളാല്‍ പുഷ്പാഭിഷേകം; കരാര്‍ ഏറ്റുമാനൂര്‍ സ്വദേശിക്ക്

pushpabhishekam
SHARE

ശബരിമല സന്നിധാനത്തെ സുന്ദരമായ കാഴ്ചയാണ് പുഷ്പാഭിഷേകത്തിനുള്ള പൂവൊരുക്കല്‍. തന്ത്രിയുടെ താമസസ്ഥലത്തിന് സമീപമാണ് പൂവൊരുക്കല്‍. വടക്കേയിന്ത്യന്‍ കമ്പനിയാണ് കരാര്‍ നേടിയതെന്നായിരുന്നു ആദ്യവാര്‍ത്തകള്‍. ഏറ്റുമാനൂര്‍ സ്വദേശി നിധിന്‍ ധനപാലന്‍റെ കമ്പനിയാണ് കരാര്‍ എടുത്തത്. 

അയ്യപ്പന്‍റെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് പുഷ്പാഭിഷേകം. എട്ടു പൂക്കള്‍ കൊണ്ടുള്ള അഭിഷേകം. ജമന്തി, താമര, മുല്ല, റോസ്, അരളി, കൂവളം, തെറ്റി, തുളസി. ഒരു വഴിപാടുകാരന് എട്ടുവട്ടിപ്പൂ. വട്ടികളില്‍ പൂനിറഞ്ഞിരിക്കുന്ന കാഴ്ച കാണേണ്ടതാണ്. 12500 രൂപയാണ് ഒരു പുഷ്പാഭിഷേകത്തിന്‍റെ നിരക്ക്. സന്ധ്യയ്ക്കാണ് പുഷ്പാഭിഷേകം തുടങ്ങുന്നത്. ഗുജറാത്തില്‍ നിന്നുള്ള സാഗര്‍ എന്‍റര്‍ പ്രൈസസ് ആണ് പൂവെത്തിക്കുന്നതിനുള്ള കരാര്. ഏറ്റുമാനൂര്‍ സ്വദേശി നിധിന്‍ നിധിന്‍ ധനപാലന്‍റേതാണ് കമ്പനി.തോവാളയില്‍ നിന്നാണ് പൂക്കള്‍ എത്തുന്നത്. ദിവസം 450 കിലോ പൂവേണം. പമ്പയിലെത്തിക്കുന്ന പൂ ട്രാക്ടറിലാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. പുഷ്പാഭിഷേകം വഴിപാട് പറഞ്ഞ തീര്‍ഥാടകര്‍ക്ക് പൂ വൃത്തിയാക്കി മൊട്ട് നീക്കി വട്ടിയിലാക്കണം. മിക്കപ്പോഴും തീര്‍ഥാടകരും പൂവൊരുക്കാന്‍ കൂടും.

ഒരു പുഷ്പാഭിഷേകത്തിന് എട്ടുവട്ടിപ്പൂവിനൊപ്പം നാല് മാലയുണ്ട്. ആവശ്യമെങ്കില്‍ കിരീടങ്ങളും. സന്ധ്യയെത്തും മുന്‍പേ പൂക്കളുമായി തീര്‍ഥാടകര്‍ വരിനില്‍ക്കാന്‍ തുടങ്ങും. ഒരു വഴിപാടില്‍ അഞ്ച്പേര്‍ക്ക് പ്രത്യേക ദര്‍ശനാനുമതിയുണ്ട്. ഇതരസംസ്ഥാനത്ത് നിന്നാണ് കൂടുതലും വഴിപാട്. ഒക്ടോബര്‍ 31 വരെയാണ് പൂവെത്തിക്കുന്നതിന് കരാര്‍. മുന്‍വര്‍ഷം സ്റ്റീല്‍ പാത്രത്തിലായിരുന്നു പൂ നല്‍കിയിരുന്നതെങ്കില്‍ ഇക്കുറി കരാറെടുത്തവര്‍ ഈറ്റകൊണ്ടു നെയ്ത വട്ടിയിലാക്കി

MORE IN KERALA
SHOW MORE