റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു

robin
SHARE

പെർമിറ്റ് ലംഘിച്ചെന്ന്  കാണിച്ച് റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ വെസ്റ്റ് ആർടിഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട കോയമ്പത്തൂർ സർവീസിനിടെ യാത്രക്കാർ കോയമ്പത്തൂരിൽ ഇറങ്ങിയത് നിയമം ലംഘിച്ചെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.  കേരള സർക്കാർ മാനം കാക്കാൻ തമിഴ്നാട് സർക്കാരിനെ ഉപയോഗിച്ചെന്ന് ബസ് ഉടമ ബേബി ഗിരീഷ് പറഞ്ഞു.  പതിനൊന്നര മണിയോടെയാണ് ബസ് തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തത്.

Tamil nadu mvd took Robin bus into custody imposed

MORE IN KERALA
SHOW MORE