'പി.കെ.ശ്രീമതിയും ഇ.പി ജയരാജനും പങ്കെടുത്തത് എന്തിന്?' ആയുധമാക്കി പ്രതിപക്ഷം

navakerala-sadas
SHARE

നവകേരള സദസിന്റ വേദിയിൽ എൽ.ഡി.എഫ് കൺവീനറേയും പി.കെ.ശ്രീമതിയേയും പങ്കെടുപ്പിച്ചതിന്നെ ആയുധമാക്കി പ്രതിപക്ഷം. രാഷ്ട്രീയ പരിപാടിയല്ലെങ്കിൽ പിന്നെ എന്തിനാണ് അവരെ ക്ഷണിച്ചതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം. സർക്കാർ പരിപാടികൾ കാണാൻ  പോകാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ആക്ഷേപങ്ങളോട്  പി.കെ ശ്രീമതിയുടെ മറുപടി.

മഞ്ചേശ്വരം പൈവളിഗയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും പി.കെ ശ്രീമതിയും വേദി പങ്കിട്ടത്. തളിപ്പറമ്പ്  എം.എൽ.എയെന്ന നിലയിലാണ് എം.വി ഗോവിന്ദൻ പങ്കെടുത്തതെന്ന് ന്യായീകരിക്കാമെങ്കിലും മറ്റുള്ളവരെ എന്ത് പറഞ്ഞ് ഉൾപ്പെടുത്തുമെന്നാണ് പ്രതിപക്ഷത്തിന്റ ചോദ്യം.

സർക്കാർ സംവിധാനം ഉപയോഗിച്ച് എൽ.ഡി.എഫ് രാഷ്ട്രീയ പ്രചാരണം നടത്തുകയാണന്ന് യുഡി എഫ് കൺവീനർ എം.എം ഹസൻ ആരോപിച്ചു. അതേസമയം സംഘാടകർ ക്ഷണിച്ചതു കൊണ്ട് മാത്രമാണ് താനടക്കമുള്ള നേതാക്കൾ സ്റ്റേജിൽ കയറിയിരുന്നതെന്ന് പി.കെ ശ്രീമതി. രാഷ്ട്രീയ പരിപാടിയാണന്ന് ആക്ഷേപിക്കുമ്പോഴും ലീഗിന്റ പ്രാദേശിക നേതാവ് കാസർകോടെ നവകേരള സദസിൽ പങ്കെടുത്തത് യു.ഡി.എഫിന് തിരിച്ചടിയായി.

Opposition has used the participation of EP Jayaran and PK Shrimati as a weapon

MORE IN KERALA
SHOW MORE