സന്നിധാനത്ത് കാവലായി 14,000 പൊലീസ് ഉദ്യോഗസ്ഥര്‍

sabarimala
SHARE

ശബരിമലയിൽ ഇക്കുറി സേവനത്തിന് എത്തുക 14,000 ഉദ്യോഗസ്ഥര്‍. ആറ് ഘട്ടമായാണ് പൊലീസുകാരെ നിയോഗിക്കുക. എല്ലാ വിഭാഗങ്ങളിലുമായി സന്നിധാനത്ത് മാത്രം 1350 പൊലീസുകാരുണ്ട്. നാലു മണിക്കൂറാണ് ജോലി സമയം.

പതിനെട്ടാം പടിയിലെ ജോലിയാണ് ഏറ്റവും അധ്വാനമുള്ള ഡ്യൂട്ടിയില്‍ ഒന്ന്. അവിടെ 20 മിനിറ്റ് കൂടുമ്പോള്‍ വിശ്രമം നല്‍കും. ആകെ നാലു മണിക്കൂറാണ് ജോലി.  തീര്‍ഥാടകരെ പതിനെട്ടാം പടി കയറാന്‍ സഹായിക്കുന്നതാണ് പ്രധാന അധ്വാനം. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതും ഏറെ ദുഷ്കരമായ ജോലിയാണ്. തീര്‍ഥാടകരെ അത്രകരുതലോടെ കൈകാര്യം ചെയ്യണം. കേരള പൊലീസിന്റെ കമാൻഡോ, സ്പെഷൽ ബ്രാഞ്ച്, വയർലെസ് സെൽ, ബോംബ് സ്ക്വാഡ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ സന്നിധാനത്തടക്കം ഡ്യൂട്ടിയിലുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറും സന്നിധാനത്തിൽ. 

ഏറ്റവും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് മകരവിളക്ക് കാലത്താണ്. നിലവില്‍  സന്നിധാനം, നിലക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിലെ താത്കാലിക പൊലീസ് സ്റ്റേഷനുകൾ സജീവമായി. കേന്ദ്രസേനയും കമാന്‍ഡോ സംഘവും കാവലുണ്ട്. ഉടന്‍ എന്‍ഡിആറ്‍എഫ് സംഘവും എത്തും.

14000 Police officers on sabarimala duty 

MORE IN KERALA
SHOW MORE