
തിരുവനന്തപുരം നെടുമങ്ങാട് കിടപ്പിലായ മകളേയും ചെറുമകനേയും ചേര്‍ത്തുപിടിച്ച് കരഞ്ഞു തളര്‍ന്നു 76 കാരിയായ അമ്മ. പനവൂര്‍ സ്വദേശി സരോജിനിയമ്മയാണ് ജീവിതത്തിനു മുന്നില്‍ നിസഹായതയോടെ നില്‍ക്കുന്നത്. സ്വന്തമായി കിടപ്പാടത്തിനായി ലൈഫ് പദ്ധതിവഴി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
തകര ഷീറ്റിട്ട വാടകവീടിനുള്ളിലെ ഈ കട്ടിലില്‍ ഗീതാകുമാരി കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഇവര്‍ക്ക് എഴുന്നേറ്റൊന്നിരിക്കണമെങ്കില്‍ ഈ അമ്മക്ക് ഏറെ പണിപ്പെടണമായിരുന്നു. ഇപ്പോള്‍ അതിനും കഴിയില്ല. കരഞ്ഞു തളര്‍ന്ന കണ്ണുകള്‍ ജീവിതത്തിനായി കേഴുന്നുണ്ട്. സ്വന്തം കിടപ്പാടമെന്ന ആഗ്രഹത്തിനു ലൈഫ് പദ്ധതിയും ഒപ്പം നിന്നില്ല. തൊട്ടപ്പുറത്തെ മുറിയില്‍ മകനും ഈ കിടപ്പാണ്. നടുവൊടിഞ്ഞു വര്‍ഷങ്ങളായി കിടപ്പിലായ അരുണ്‍ലാലിനു തിരിഞ്ഞൊന്നു കിടക്കണമെങ്കില്‍ എല്ലു പൊട്ടുന്ന വേദനയാണ്.
പ്രായത്തിന്‍റെ അവശതകള്‍ക്കിടയിലും ഈ അമ്മയാണ് രണ്ടു പേര്‍ക്കും താങ്ങും തണലും. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണത്തിലാണ് ജീവിതം മുന്നോട്ടു പോകുന്നത്. വീണുപോയവര്‍ക്ക് കൈത്താങ്ങാവേണ്ടത് സമൂഹത്തിന്‍റെ കടമയാണ്.
GEETHA KUMARI
Account No. 40344100900174
IFSC: KLGB0040344
Kerala Gramin Bank, Panavoor Branch
Help Sarojiniyamma and her family