
കേരള സർവകലാശാലയുടെ എംഎ ഇക്കണോമിക്സ് നാലാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യങ്ങളിലും ഉത്തര സൂചികയിലും പരക്കെ തെറ്റുകള്‍. രണ്ട് ചോദ്യങ്ങളിലും ഉത്തരസൂചികയിലെ 10 ഉത്തരങ്ങളിലുമാണ് തെറ്റ് കണ്ടെത്തിയത്. ചോദ്യകര്‍ത്താവ് തന്നെ തയാറാക്കിയ ഉത്തരസൂചിക റദ്ദുചെയ്യാന്‍ സര്‍വകലാശാല തീരുമാനിച്ചു.
എം.എ ഇക്കമോമിക്സിന്‍റെ പരീക്ഷാ ഫലം വൈകുകയും വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തപ്പോഴാണ് മൂല്യനിര്‍ണയം സ്തംഭിച്ച അവസ്ഥയിലാണെന്ന് വ്യക്തമാകുന്നത്. ചോദ്യപേപ്പറിലെ 22, 25 നമ്പറുകളിലുള്ള ചോദ്യങ്ങള്‍തെറ്റാണ്. മൂല്യനിര്‍ണയത്തിനായി ചോദ്യകര്‍ത്താവു തന്നെ തയാറാക്കിയ ഉത്തര സൂചികയില്‍ 10 ചോദ്യങ്ങളുടെ ഉത്തരവും തെറ്റാണെന്ന് പീന്നീട് കണ്ടത്തുകയായിരുന്നു. പരിചയ സമ്പന്നരായ അധ്യാപകര്‍മൂല്യനിര്‍ണയത്തിനെത്തിയപ്പോഴാണ് , മൂല്യനിർണയത്തിനുള്ള സ്കീം പരിശോധിക്കാൻ ചുമതലപ്പെടുത്തിയവർ പോലും കണ്ടെത്താത്ത പിഴവുകള്‍ പുറത്തു വന്നത്. വേണ്ടത്ര പരിചയമില്ലാത്ത അധ്യാപകരെ ചോദ്യപേപ്പര്‍ തയാറാക്കുന്ന ചുമതല ഏൽപ്പിക്കുന്നതാണ് വീഴ്ചകൾക്കു കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മറ്റു വിഷയങ്ങൾക്കും തെറ്റായ മൂല്യനിർണയ സ്കീം ഉണ്ടോ എന്ന് പരിശോധക്കികുകയാണ് സർവകലാശാല. പിജി ഫലം ആറുമാസത്തിലേറെ വൈകുന്നതും വിദ്യാര്‍ഥികളുടെ ജോലി തുടര്‍പഠനം എന്നിവ പെരുവഴിയിലായതും കഴിഞ്ഞദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Errors in Kerala university MA economics exam