നവകേരള സദസ്സിനായി പണപ്പിരിവ്; 500 രൂപവീതം ആവശ്യപ്പെട്ട് സിഡിഎസ് അധ്യക്ഷ

navakerala-sadas
SHARE

നവകേരള സദസ്സിനായി കാസർകോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ  500 രൂപ നിർബന്ധമായും നൽകണമെന്നാണ് നിർദേശം. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് വിഷയത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

ദേലംപാടി സിഡിഎസ് അധ്യക്ഷ സി സുമയുടെ വാട്സ്ആപ്പ് സന്ദേശമാണിത്. നവകേരള സദസിലേക്ക് പോകാനായി ബസ് ഏർപ്പാടാക്കിയതടക്കം കുറെ ചിലവുകൾ ഉണ്ടെന്നും ഇതിലേക്കായി ഓരോ കുടുംബശ്രീ അയൽക്കൂട്ടവും 500 രൂപ നിർബന്ധമായും നൽകണമെന്നുമാണ് നിർദേശം.

വായ്പ നൽകിയ വകയിൽ ലഭിച്ച പലിശയിൽ നിന്ന് ഈ തുക എടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തെക്കുറിച്ച്  അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ കെ ഇമ്പ ശേഖർ മനോരമ ന്യൂസിനോട്.

Fundraiser for Navakerala sadass 

MORE IN KERALA
SHOW MORE