മധുരം കുറയ്ക്കുന്ന കണക്കുകള്‍; പ്രമേഹരോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മധുരം കുറയ്ക്കുന്ന കണക്കുകള്‍; പ്രമേഹരോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന കേരളത്തിൽ പ്രമേഹ ബാധിതരുടെ  എണ്ണത്തിൽ വൻ വർധനയുള്ളതാണ്   ലോക പ്രമേഹ ദിനത്തിൽ ആശങ്കപ്പെടുത്തുന്ന കണക്ക്.  മുതിർന്നവരിൽ 44% പേരും പ്രമേഹ രോഗികളോ പ്രമേഹപൂർവ അവസ്ഥയിൽ ഉള്ളവരോ ആണെന്ന്   ഐ സി എം ആർ ന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. മുതിർന്നവരിൽ കൂടുതലായി കണ്ടിരുന്ന ടൈപ്പ് ടു പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും കൂടുന്നതും ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.  

കയ്പേറിയ കണക്കുകളാണ് നമ്മുടെ നാട്ടിലേത്. മുതിർന്നവരിൽ നാലിൽ ഒരാളും പ്രമേഹ രോഗി. 25.5 %പേർക്കും രോഗാവസ്ഥ ഉണ്ടെന്നും 18.3 % പേരും പ്രമേഹത്തിന്  തൊട്ടുമുമ്പുള്ള അവസ്ഥയിലാണെന്നും ICMR നടത്തിയ പഠനം വ്യക്തമാക്കുന്നു. ചിട്ടയില്ലാത്ത ജീവിത ശൈലി, ഭക്ഷണക്രമം , അമിതവണ്ണം, വ്യായാമമില്ലായ്മ, മാനസിക സംഘർഷം, ഉറക്കക്കുറവ്, പാരമ്പര്യം ഇവയൊക്കെ പ്രമേഹം ക്ഷണിച്ചു വരുത്തും. 

വൃക്കരോഗം ഉൾപ്പെടെ ഗുരുതര ശാരീരിക പ്രശ്നങ്ങളിലേയ്ക്കും  പ്രമേഹം നയിക്കും. ആകെ രോഗികളിൽ 50% ശതമാനവും രോഗഗാവസ്ഥ ശരിയായി  തിരിച്ചറിയുകയോ ചികിൽസിക്കുകയോ ചെയ്തിട്ടില്ലെന്ന പഠന റിപ്പോർട്ടും ഇതോടൊപ്പം ഗൗരവത്തോടെ കാണണം. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ കൃത്യസമയത്തെ ശാസ്ത്രീയ ചികിത്സയിലൂടെ ജീവിതം കൂടുതൽ മധുരമാക്കാം 

World diabetes day

Enter AMP Embedded Script