കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്; പുതിയ തസ്തിക തീരുമാനമായില്ല

കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ പുതിയ തസ്തികകളുടെ കാര്യത്തില്‍ തീരുമാനമായില്ല. രണ്ടാം വിഞ്ജാപനം നവംബര്‍ ഒന്നിനു ചെയ്യാനായിരുന്നു ധാരണ. പുതുതായി കണ്ടെത്തിയ 44 തസ്തികകവും ഡെപ്യൂട്ടേഷന്‍ തസ്തികളും ഉള്‍പ്പെടുത്തി പുതിയ വിഞ്ജാപനമിറക്കാനായിരുന്നു ശ്രമം.  

പുതിയ തസ്തികകള്‍ കണ്ടെത്താന്‍ ചീഫ് സെക്രട്ടറിതല സമിതിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ തീരുമാനമനുസരിച്ചാണ് സെക്രട്ടറിയേറ്റു ജ‌ീവനക്കാര്‍ക്കായുള്ള ഡെപ്യൂട്ടേഷന്‍ തസ്തികളും മറ്റു തസ്തികകളും ചേര്‍ത്ത് രണ്ടാം വിഞ്ജാപനമിറക്കാന്‍ ശ്രമിച്ചത്. വിവിധ വകുപ്പുകളിലായി 44 തസ്തികകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നിലവിലെ ജീവനക്കാര്‍ എതിര്‍പ്പുയര്‍ത്തിയതോടെയാണ് പുതിയ വിഞ്ജാപനം അവതാളത്തിലായത്. മുഖ്യമന്ത്രിതല യോഗത്തിലാണ് ഒഴിവുകള്‍ കണ്ടെത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. കണ്ടെത്തിയ തസ്തികകളും സെക്രട്ടറിയേറ്റില്‍ നിന്നടക്കമുള്ള ഡെപ്യൂട്ടേഷന്‍ തസ്തികകളും കൂടി ഉള്‍പ്പെടുത്തുമ്പോള്‍ നവംബര്‍ ഒന്നിനു പുതിയ വിഞ്ജാപനമിറക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. നേരത്തെ കണ്ടെത്തിയ 29 വകുപ്പുകളിലെ  105 തസ്തികകളെയാണ്  കെ.എ.എസ് ആദ്യ വിഞ്ജാപനത്തില്‍  ഉള്‍പ്പെടുത്തിയത് .  2019 ല്‍ വിഞ്ജാപനം വന്നെങ്കിലും 2021 ലാണ് ലിസ്റ്റ് പുറത്തു വന്നത്. ആദ്യലിസ്റ്റിന്‍റെ കാലാവധി കഴി‍ഞ്ഞപ്പോള്‍ തന്നെ  പുതിയ തസ്തികള്‍ അറിയിക്കണമെന്നു പി.എസ്.സിസര്‍ക്കാരിനോടു ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. ഇതോടെ കേരളത്തിന്‍റെ അഭിമാനസര്‍വീസ് എന്ന ടാഗ്്ലൈനോടെയെത്തിയ കെ.എ.എസ് ആദ്യ വിഞ്ജാപനത്തിനു ശേഷം പിന്നീട് മുടങ്ങി. 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

Enter AMP Embedded Script