chellanam

ചെല്ലാനം പഞ്ചായത്തിലെ കടൽഭിത്തി- പുലിമുട്ട് നിർമ്മാണത്തിന്റെ രണ്ടാംഘട്ടം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല  സമരത്തിന് കണ്ണമാലിയിൽ തുടക്കം.  ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല റിലേ നിരാഹാര സമരമാണ് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചത്. രണ്ടാംഘട്ട നിർമാണം നവംബറിൽ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും ഭരണാനുമതി ലഭിച്ചിട്ടില്ല. 

 

തീരസംരക്ഷണം ആവശ്യപ്പെട്ട് ചെല്ലാനത്തുകാർ തുടങ്ങിവെച്ച സമരം അഞ്ചാം വർഷത്തിലാണ്. മഴക്കൊള്ള് തുടങ്ങുമ്പോൾ സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് ജീവൻ കയ്യിൽപിടിചുള്ള അവരുടെ ഓട്ടം മാറ്റമില്ലാതെ തുടരുന്നു. പ്രശ്നപരിഹാരം  കടൽപോലെ  അനന്തമായ നീളവെയാണ് വീണ്ടും സമരമുഖം സജീവമാകുന്നത്. ശാശ്വതപരിഹാരത്തിന്കണ്ണമാലി മുതൽ ഫോർട്ട്കൊച്ചി വരെയുള്ള തീരം സംരക്ഷിക്കപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

 

സമരം ഗ്രോവാസു ഉദ്ഘാടനം ചെയ്തു.  നവംബറിൽ നിർമ്മാണം ആരംഭിച്ചെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ജനകീയ വേദിയുടെ തീരുമാനം.