'വാദ പ്രതിവാദങ്ങളാകാം, പക്ഷെ സീമകള്‍ ലംഘിക്കരുത്'; എംഎല്‍എമാരോട് മുഖ്യമന്ത്രി

pinarayi vijayan
SHARE

നിയമസഭയില്‍ ശരിയല്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറയുന്നത് അവകാശമായി കരുതുന്ന ചില എം.എല്‍.എമാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാദ പ്രതിവാദങ്ങളാകാം, പക്ഷെ സീമകള്‍ ലംഘിക്കരുതെന്നും നിയമസഭ അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. പരിശീലന പരിപാടികളുമായി ഒരു വിഭാഗം എം.എല്‍.എമാര്‍ സഹകരിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീറും വിമര്‍ശിച്ചു. 

നിയമസഭ സമാജികര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സഭയില്‍ ഉയര്‍ത്തിയതിന് ശേഷമാണ് വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. 

രണ്ട് ദിവസത്തെ പരിശീലന പരിപാടിയില്‍നിന്നും നിരവധി എല്‍.എ.മാര്‍ വിട്ടുനില്‍ക്കുന്നുണ്ട്. ഇതിലെ നീരസം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മറച്ചുവച്ചില്ല.  പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിശീലന പരിപാടി നാളെ സമാപിക്കും.

MORE IN KERALA
SHOW MORE