തരിശുഭൂമി കൃഷിയോഗ്യമാക്കി; 'ട്രാന്‍സ് ഫാമി'ല്‍ നൂറുമേനി കൊയ്ത് ശ്രാവന്തിക അരുണ്‍

trans-women
SHARE

രണ്ടരയേക്കര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി നൂറുമേനി കൊയ്ത് മാതൃകയാകുകയാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ട്രാന്‍സ് വുമന്‍ ശ്രാവന്തിക അരുണ്‍. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ശ്രാവന്തികയ്ക്ക് സന്നദ്ധ സംഘടന കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയ ഭൂമിയാണ് കൃഷിയിടമാക്കി മാറ്റിയത്. 

രണ്ടുവര്‍ഷം മുന്‍പ് കാടുപിടിച്ച് കിടന്ന പ്രദേശമാണ് ശ്രാവന്തികയുടെ കഠിന പരിശ്രമത്തില്‍ വിളനിലമായത്. വാഴയും കപ്പയും ചേമ്പും ചേനയും മുതല്‍ കരിങ്കോഴിയും മലബാറിയാടും വരെ കൃഷിയി‌ടത്തില്‍ ഇപ്പോഴുണ്ട്. ട്രാന്‍സ് ഫാമെന്നാണ് പേര്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് കരുത്തും ആത്മവീര്യവും നല്‍കണം, കുടുംബത്തിന് തണലാകണം. ഈ 30കാരിയുടെ ആഗ്രഹം ഇങ്ങനെ നീളുന്നു.

2018ലെ പ്രളയത്തില്‍ വീട് തകര്‍ന്നു.  ക്യാന്‍സര്‍ ബാധിച്ച് അമ്മ വിട്ടുപിരിഞ്ഞു. ഇതിനിടെ വാ‌ടക വീട്ടിലേക്ക്. അടിക്കടിയുണ്ടായ ദുരിതത്തില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ മാര്‍ത്തോമ്മാ സഭയുടെ കീഴിലെ നവോദയ മൂവ്മെന്‍റ് ശ്രാവന്തികയ്ക്ക് കൈത്താങ്ങായി.  പങ്കാളി ബി.എസ്.അരുണും അച്ഛന്‍ ശിവനും ശ്രാവന്തികയ്ക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.

MORE IN KERALA
SHOW MORE