‘ഇന്ത്യ’ മുന്നണിയില്‍ ഭിന്നതയോ? സിപിഎം വിട്ടുനില്‍ക്കുന്നതെന്തിന്?

talking point
SHARE

രാജ്യത്ത് നരേന്ദ്ര മോദിയുടെ ഭരണം അവസാനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രൂപമെടുത്തതാണ് ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യം. ഒരിക്കലും യോജിക്കില്ലെന്ന് കരുതിയ വിരുദ്ധനിലപാടുകള്‍ ഏറെയുള്ള പാര്‍ട്ടികള്‍ ഒന്നിച്ചണിനിരന്നപ്പോള്‍ ആശ്ചര്യപ്പെട്ടവരും ഏറെയാണ്. പതിനൊന്നില്‍ തുടങ്ങി ഇപ്പോള്‍ 28 പാര്‍ട്ടികളുള്ള മുന്നണിയായി വികസിച്ചുകഴിഞ്ഞു ഇന്ത്യ. അപ്പോഴും യഥാര്‍ഥ ഐക്യം അകലെയാണെന്ന് തെളിയിക്കുകയാണോ പുറത്തുവരുന്ന പുതിയ വാര്‍ത്തകള്‍. ഇന്ത്യ മുന്നണി ഏകോപനസമിതിയിലേക്ക് പ്രതിനിധിയെ അയക്കില്ലെന്നാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും മമതയോട് സഹകരണം വേണ്ടെന്നും സിപിഎം നിലപാടെടുത്തിരിക്കുന്നു. സിപിഎം തീരുമാനത്തെ മാനിക്കുന്നുവെന്നും ഇന്ത്യ മുന്നണിയില്‍ ഭിന്നതയില്ലെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. പക്ഷേ, കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന തീരുമാനമെന്ന വിമര്‍ശനവും മുന്നണിക്കകത്തുനിന്ന് തന്നെ ഉയരുന്നുണ്ട്. ടോക്കിങ് പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു ഇന്ത്യയില്‍ ഭിന്നതയോ?

Talking point on CPM's decision to stay out of INDIA coordination committee

MORE IN KERALA
SHOW MORE