
രണ്ടാം വന്ദേഭാരത് ട്രെയിൻ മംഗളുരു കൊച്ചുവേളി റൂട്ടിലായിരിക്കുമെന്ന സൂചനകൾക്ക് ശക്തി പകർന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ റെയിവേ ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനം. നിലവിലുള്ള ട്രെയിനിലെ കോച്ചുകളുടെ പ്രവർത്തനം വിലയിരുത്തിയ സംഘം യാത്രക്കാരിൽ നിന്നും അഭിപ്രായം തേടി. ഇന്ന് മംഗളൂരുവിലും സംഘം സന്ദർശിക്കും
കേരളത്തിന് രണ്ടാം വന്ദേഭാരത് ട്രെയിൻ അനുവദിച്ചെങ്കിലും റൂട്ട് സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടായില്ല. മംഗളുരു കൊച്ചുവേളി റൂട്ടിലായിരിക്കും സർവീസെന്നാണ് സൂചന. ഐ സി എഫ് ജനറൽ മാനേജറുടെ നേതൃത്വത്തിൽ ഉന്നതല സംഘം കാസർകോട് സ്റ്റേഷനിൽ പരിശോധന നടത്തിയത് ഇതിന്റ ഭാഗമാണന്നാണ് വിവരം. ഒന്നാം വന്ദേഭാരതിലെ സൗകര്യങ്ങളെ കുറച്ച് സംഘം യാത്രക്കാരോട് ചോദിച്ചറിഞ്ഞു.
വന്ദേഭാരത് ട്രെയിനുകൾ അറ്റകുറ്റപണി നടത്തുന്നതിനുള്ള സംവിധാനം മംഗളൂരു റെയിൽവേ സ്റ്റേഷനിൽ തയാറായി കഴിഞ്ഞു. വൈദ്യുതികരിച്ച പിറ്റ് ലൈൻ അടക്കമാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദർ ഇത് പരിശോധിക്കും. ട്രെയിൻ നിലവിൽ ചെന്നൈയിലാണുള്ളത് ആണ്. അധികം വൈകാതെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന