
രണ്ടാം വന്ദേഭാരതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് റെയിൽവേ ഉന്നതതല സംഘം. മംഗളുരു റെയിൽവേ സ്റ്റേഷനിലെത്തി സജ്ജീകരണങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികരണം. റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന . ചെന്നൈ ഐ സി എഫ് ജനറൽ മാനേജർ, പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവരടങ്ങുന്ന ഉന്നതല സംഘമാണ് മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വന്ദേഭാരത് ട്രെയിനുകളുടെ അറ്റാകുറ്റപ്പണികൾ ഉൾപ്പടെ നടത്താൻ ഒരുക്കിയ സജ്ജീകരണങ്ങൾ സംഘം വിലയിരുത്തി. സർവീസിന് മുന്നോടിയായ സാങ്കേതിക ഒരുക്കങ്ങളിൽ സംഘം പൂർണ സംതൃപ്തി പ്രകടിപ്പിച്ചു. വന്ദേഭാരതിലെ ജീവനക്കാർക്കുള്ള പരിശീലനം പാലക്കാട് ഡിവിഷന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കി.
Second Vande Bharat ready for service; all preparations have been completed