മലപ്പുറത്ത് ആശ്വാസം; ആറ് പേരുടെ പരിശോധനാഫലവും നെഗറ്റീവ്

nipahmalappuram--HD
SHARE

മലപ്പുറം ജില്ലയിൽ നിന്നയച്ച 6 പേരുടെ നിപ പരിശോധനാഫലവും നെഗറ്റീവ്. സമ്പർക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം മുപ്പത്തിയഞ്ചായി. നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്വന്തം വീട്ടില്‍ നിരീക്ഷണത്തിൽ ഇരിക്കാനാണ് നിര്‍ദേശം. 

ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറ് പേരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ആറ് പേരുടെ ഫലവും നെഗറ്റീവായി. ബാക്കിയുള്ളവരിൽ 11 പേരുടെ സ്രവ സാംപിളുകൾ കൂടി ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ 23 പേരെ കൂടാതെ ജില്ലയിൽ നിന്നുള്ള 12 പേർ കൂടി നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിപ സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ കൊണ്ടോട്ടി ആരോഗ്യ ബ്ലോക്കിൽ 11 പേരും ഒമാനൂരിൽ 15 പേരും നെടുവയിൽ അഞ്ച് പേരും തവനൂർ ആരോഗ്യ ബ്ലോക്കിൽ രണ്ടുപേരും മങ്കട ആരോഗ്യ ബ്ലോക്കിന്‍റെ കീഴില്‍ ഒരാളുമാണുള്ളത്. എല്ലാവരെയും ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ച് വരികയാണ്. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധിച്ച് മരിച്ചയാളുമായും കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനുമായും സമ്പർക്കത്തിൽ വന്നവരാണ് പട്ടികയിലുള്ളത്.

MORE IN KERALA
SHOW MORE