
കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിനു സമീപം കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി വെള്ളക്കെട്ട്. കോര്‍പ്പറേഷനിലുള്‍പ്പെടെ പല തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
നഗരത്തിന്‍റെ ഹൃദയഭാഗമാണിത്. മഴ ശക്തമായാല്‍ ഇതാണവസ്ഥ. വെള്ളക്കെട്ട് താണ്ടിവേണം മിഠായിതെരുവിലേക്കെത്താന്‍. ഓട്ടോ സ്റ്റാന്‍ഡിലും വെള്ളം കയറി. മാനാഞ്ചിറ സ്ക്വയറിലേക്കും മിഠായിത്തെരുവിലേക്കുമുള്ള പ്രധാന വഴിയിലാണ് ഈ വെള്ളക്കെട്ട്. ഓവുചാല്‍ വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. താല്‍ക്കാലിക നടപടിയല്ല ശാശ്വത പരിഹാരമാണാവശ്യം.