ആളും ആരവവും ഇല്ലാതെ കോഴിക്കോട്; വ്യാപാരികള്‍ക്ക് ആശങ്കയുടെ ദിനങ്ങള്‍

calict-town--HD
SHARE

നിപ ഭീതി വിതച്ചതോടെ ആളൊഴിഞ്ഞ് കോഴിക്കോട് നഗരം. ബീച്ചും മാനാഞ്ചിറ സ്ക്വയറുമെല്ലാം വിജനമാണ്.   മിഠായിതെരുവിലും തിരക്കില്ല.   മഴയും വെയിലും വകവെയ്ക്കാതെ ആള്‍ക്കൂട്ടം അലയടിച്ചിരുന്നിടം.  നിയന്ത്രണങ്ങള്‍ അറിയാതെത്തുന്നവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഇപ്പോള്‍ പൊലീസുകാര്‍ മാത്രം. അവധി ദിവസങ്ങളില്‍ വാഹനങ്ങള്‍ നിറഞ്ഞിരുന്ന റോഡിലും ഇന്ന് തിരക്കില്ല. 

സായാഹ്നങ്ങളില്‍ സജീവമായിരുന്ന നഗരഹൃദയത്തിലെ മാനാഞ്ചിറ സ്ക്വയറിലും ആളും ആരവവുമില്ല.  നിപ മുന്‍കരുതലിനായുള്ള നിയന്ത്രണങ്ങള്‍ എല്ലാവരും അനുസരിക്കുന്നു.   മിഠായിത്തെരുവിലും തിരക്കൊഴിഞ്ഞു, കോവിഡിനുശേഷം വീണ്ടും വ്യാപാരികള്‍ക്ക് ആശങ്കയുടെ ദിനങ്ങള്‍. നിയന്ത്രണങ്ങളോട് സഹകരിത്ത് ആശങ്കയൊഴിയുന്ന നാളുകള്‍ക്കായി കാത്തിരിക്കുകയാണ് നഗരം 

MORE IN KERALA
SHOW MORE