അക്രമം പതിവ്, നാദിറ അനുഭവിച്ചത് സമാനതകളില്ലാത്ത പീഡനം

kolam1
SHARE

പാരിപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ തീവെച്ചു കൊലപ്പെടുത്തിയ കേസില്‍ മരിച്ച നാദിറ അനുഭവിച്ചിരുന്നത് കൊടിയ പീഡനങ്ങള്‍. കാര്യമായി ജോലി ഇല്ലാതിരുന്ന റഹിമിന് ഭാര്യ സംശയമായിരുന്നു. ഇതിനെ ചൊല്ലി എന്നും വഴക്കും മര്‍ദനങ്ങളും പതിവായിരുന്നു.പലപ്പോഴും നാട്ടുകാരാണ് നാദിറയെ രക്ഷപ്പെടുത്തിയിരുന്നത്.  രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. നാദിറയെ . കര്‍ണാടക കുടക് സ്വദേശിയാണ് നാദിറ.പതിനെട്ടു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്.നാദിറ അക്ഷയ സെന്‍ററില്‍ ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.

വലിയ ഉപദ്രവമാണ് നാദിറ നേരിട്ടിരുന്നതെന്ന് അയല്‍ക്കാരും സഹപ്രവര്‍ത്തകരും പൊലീസിന് മൊഴി നല്‍കി. നാദിറയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് പള്ളിക്കല്‍ പൊലീസ് ഒരു മാസം മുന്‍പ് വധശ്രമത്തിനെടുത്ത് കേസെടുത്തിരുന്നു. കേസില്‍ റിമാാന്‍ഡിലായ റഹിം നാലു ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്.

രാവിലെ അക്ഷയ സെന്‍ററിലെത്തി നാദിറയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പുറത്തേക്കോടിയ റഹിം സമീപത്തുള്ള കിണറ്റിലേക്ക്  ചാടി ജീവനൊടുക്കുകയായിരുന്നു. രണ്ടുപേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

MORE IN KERALA
SHOW MORE