
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പ്രമാദമായ ഒട്ടനവധി കേസുകളില്‍ എതിര്‍സ്ഥാനത്ത് നിന്ന ഗീരീഷ് ബാബു ഇനി ഇല്ല.
പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ കളമശേരിയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി അസുഖബാധിതനായി ചികില്‍സയിലായിരുന്നെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. പാലാരിവട്ടം അഴിമതി, മാസപ്പടി വിവാദം തുടങ്ങി നിരവധി കേസുകളിലെ ഹര്‍ജിക്കാരനായിരുന്നു ഗിരീഷ്.
ഇന്ന് മാസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഗീരീഷ് ബാബുവിന്‍റെ മരണ വാര്‍ത്ത വരുന്നത്. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് ഗിരീഷ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു.