അറുപത്തിമൂന്നാം വയസ്സില്‍ നൃത്ത അരങ്ങേറ്റം; പരിശീലിച്ചത് വിരമിച്ചശേഷം

dance
SHARE

മനസിലെ ഇഷ്ടങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രായമൊരു തടസമേയല്ലെന്ന് തെളിയിക്കുന്ന ഒരു വനിതയെ  പരിചയപ്പെടാം. അറുപത്തി മൂന്നാം വയസില്‍ നൃത്ത വേദിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മുന്‍ കോളജ് അധ്യാപികയും പാലാ നഗരസഭയുടെ മുന്‍ അധ്യക്ഷയുമായ പ്രൊഫസര്‍ സെലിന്‍ റോയ്.

പ്രായം വെറും സംഖ്യ മാത്രമാണെന്ന് 63ആം വയസ്സിലും ഉറക്കെ ഉറക്കെ താളം ചവിട്ടി പറയുകയാണ് പ്രഫസർ സെലിൻ റോയ്.മുപ്പത്തി മൂന്ന് വര്‍ഷം അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജിലെ അധ്യാപികയായിരുന്നു.പത്തു കൊല്ലം നഗരസഭ കൗണ്‍സിലറായി.പാലായിലെ നഗരസഭ അധ്യക്ഷയായി. ഇതിനിടയിലും ഏറെ പ്രിയപ്പെട്ടതായി നൃത്തം എപ്പോഴും മനസ്സിൽ സൂക്ഷിച്ചിരുന്നു 

അഞ്ചു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവിലാണ് പാലാ ടൗണ്‍ഹാളില്‍ അരങ്ങേറ്റം നടത്തിയത്. നിറഞ്ഞ സദസ്സിലെ അരങ്ങേറ്റത്തിന് മുൻപായി പരിപാടി ഉദ്ഘാടനം ചെയ്ത നടി മിയ ജോർജും അഭിനന്ദനങ്ങൾ അറിയിച്ചു. എന്തായാലും ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കൊഴിഞ്ഞതിനാല്‍ ഇനിയുളള കാലം നൃത്ത വേദികളില്‍ സജീവമാകാനുളള തീരുമാനത്തിലാണ് സെലിന്‍ റോയ്. 

MORE IN KERALA
SHOW MORE