രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ചുമക്കേണ്ടത് നാലു കിലോമീറ്റർ; റോഡിനായി കാത്തിരിപ്പ്

മലക്കപ്പാറ ബീരൻകുടി ആദിവാസി ഊരിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ചുമക്കേണ്ടത് നാലു കിലോമീറ്റർ. റോഡ് വേണമെന്ന പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് ആദിവാസികൾ കുറ്റപ്പെടുത്തുന്നത്. ആദിവാസി ഊരിലേക്ക് റോഡ് പണിയുമെന്ന് ജനപ്രതിനിധികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും എല്ലാം വാഗ്ദാനത്തിലൊതുങ്ങി. മലക്കപ്പാറ ബീരൻകുടി ആദിവാസി ഊരിൽ 51 കുടുംബങ്ങളാണ് ഇതേ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്.

മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ താമസക്കാരിയായ രാധികയ്ക്കാണ് കഴിഞ്ഞ ദിവസം കാലിന് പൊള്ളലേറ്റത്. തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കാൻ നാലു കിലോമീറ്റർ ആണ് സ്ട്രക്ചറിൽ രാധികയെ ചുമന്നത്. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നായിരുന്നു ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ കാലിന് പൊള്ളലേറ്റ രാധിക ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

Enter AMP Embedded Script