ബോട്ടിന്റെ വലിപ്പം അമ്മയെ കാണിക്കാനെത്തി; അഭിലാഷ് ടോമിയെ തടഞ്ഞു

ഗോൾഡൻ ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമി. ചിത്രം: twitter/abhilashtomy

കെടിഡിസിയുടെ ഭാഗമായ കൊച്ചി ഇന്റര്‍നാഷണല്‍ മറീനയില്‍ എത്തിയ അഭിലാഷ് ടോമിക്ക് പ്രവേശനം നിഷേധിച്ചു. ട്വിറ്ററിലൂടെയാണ് അഭിലാഷ് ടോമി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ താന്‍ ലോകം ചുറ്റിയ ബോട്ടിന്റെ വലിപ്പം അമ്മയെ കാണിക്കാനാണ് ബോള്‍ഗാട്ടിയിലെ കെടിഡിസിയുടെ ഭാഗമായ കൊച്ചി ഇന്റര്‍നാഷണല്‍ മറീനയില്‍ എത്തിയതെന്ന് അഭിലാഷ് ടോമി ട്വീറ്റില്‍ പറയുന്നു. 

എന്നാല്‍ ഗാര്‍ഡ്സ് തനിക്ക് പ്രവേശനം നിഷേധിച്ചതായാണ് അഭിലാഷ് ടോമി ട്വിറ്ററില്‍ കുറിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് പായ്​വഞ്ചി റേസ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരനായ അഭിലാഷ് ടോമിയെ തടഞ്ഞെന്ന ട്വീറ്റ് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇതൊരു ഫൈവ് സ്റ്റാര്‍ പ്രോപ്പര്‍ട്ടിയാണെന്നും നിങ്ങള്‍ക്ക് അവിടേക്ക് പോകാനാവില്ലെന്നുമാണ് അഭിലാഷ് കമന്റിന് മറുപടിയായി കുറിച്ചത്. 

Enter AMP Embedded Script