നല്ല പാഠം പദ്ധതി; സംസ്ഥാനതല വിജയികൾക്ക് പുരസ്കാരം കൈമാറി അഭിലാഷ് ടോമി

നല്ല പാഠം പദ്ധതിയുടെ സംസ്ഥാനതല വിജയികൾക്ക് പുരസ്കാരം കൈമാറി അഭിലാഷ് ടോമി. വിജയികളായ വിദ്യാർഥികളെയും സ്കൂളുകളെയും ഓർത്ത് അഭിമാനമെന്ന് പുരസ്കാരം നൽകി അഭിലാഷ് ടോമി പറഞ്ഞു. കോട്ടയം മലയാള മനോരമ ഓഫിസിൽ നടന്ന ചടങ്ങിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിജയികൾ പങ്കെടുത്തു. വാർത്തകളിൽ നിറഞ്ഞ സാഹസികനെ നേരിട്ട് കാണാനും കടലോളമുള്ള അനുഭവങ്ങൾ കേട്ടറിയാനുള്ള കൗതുകവുമായിരുന്നു കുട്ടികൾക്ക്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ സ്കൂളുകളെ പ്രതിനിധീകരിച്ചെത്തിയ കുട്ടികൾക്ക് സൂപ്പർ ഹീറോയോട് ചോദിക്കാൻ ചോദ്യങ്ങൾ നിരവധി. 

പങ്കെടുത്ത ആയിരക്കണക്കിന് സ്കൂളുകളിൽ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയത് പത്തനംതിട്ട എണ്ണൂറാം വയൽ  സിഎംഎസ് എൽ പി സ്കൂളാണ്. മാലിന്യങ്ങൾ ഇഷ്ടിക രൂപത്തിലാക്കി വേലി കെട്ടുന്ന പുതു മാതൃകയ്ക്ക് അംഗീകാരമായി ഒരു ലക്ഷം രൂപയും ഫലകവും സമ്മാനിച്ചു. രണ്ടാം സ്ഥാനം മലപ്പുറത്തുനിന്നുള്ള ഗവൺമെന്റ് ഹൈസ്കൂൾ അഞ്ചച്ചവടിയും മൂന്നാം സ്ഥാനം വയനാട് നിന്നുള്ള അസംഷൻ എ യുപിഎസ് ബത്തേരിയും കരസ്ഥമാക്കി.സമൂഹത്തോട് എങ്ങനെയായിരിക്കണം എന്ന് മാതൃക കാണിച്ച സ്കൂളുകൾക്ക് അഭിലാഷ് ടോമിയുടെ അഭിനന്ദനം 

മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ചീഫ് റെസിഡന്റ് എഡിറ്റർ ഹർഷ മാത്യു തുടങ്ങിയവർ പങ്കെടുത്തു

Prize Distribution for Nallapadam Winners by Abhilash Tomy

Enter AMP Embedded Script