ഉല്‍സവ സീസണുകളില്‍ പോലും ഇല്ലാത്ത വിലക്കയറ്റം; പ്രതിഷേധവുമായി ചിക്കന്‍ വ്യാപാരികള്‍

chicken farmers 1006
SHARE

കുതിച്ചുയരുന്ന ഇറച്ചിക്കോഴി വിലയില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ ചിക്കന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. കോഴിഫാമുകളുടെ പകല്‍ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി ബുധനാഴ്ച കടയടച്ച് പ്രതിഷേധിക്കും. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് കടകളടച്ചിടുമെന്നും വ്യാപാരികള്‍ പറഞ്ഞു.

ഒരു കിലോ ബ്രോയിലര്‍ കോഴി ഇറച്ചിക്ക് കോഴിക്കോട്ടെ വിപണിയില്‍ 250 രൂപായാണ് വില. ചരിത്രത്തില്‍ ഇല്ലാത്ത വില വര്‍ധനയെന്നാണ് ചെറുകിട ചിക്കന്‍ വ്യാപാരികള്‍ പറയുന്നത്. പൊള്ളുന്ന വില കാരണം കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറയുകയാണ്. കോഴിഫാമുകള്‍ തോന്നുംപടി വിലകൂട്ടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കോഴിവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 

അതേസമയം ചൂട് കൂടിയതോടെ കോഴിയുടെ ഉത്പാദനം കുറഞ്ഞതാണ് വില കൂട്ടാന്‍ കാരണമായി ഫാമുകള്‍ നല്‍കുന്ന മറുപടി. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച കോഴിക്കോട് ജില്ലയില്‍ കടകള്‍ അടച്ചിടാനാണ് വ്യാപാരികളുടെ തീരുമാനം. പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് വ്യാപാരികളുടെ  മുന്നറിയിപ്പ്. 

Chicken traders in Kozhikode to protest against increasing prices

MORE IN KERALA
SHOW MORE