അമ്മ കരള്‍ നല്‍കും, പക്ഷേ ചികില്‍സയ്ക്ക് പണമില്ല; സഹായം തേടി വിദ്യാര്‍ഥിനി

abhirami help 1006
SHARE

കരള്‍ പകുത്തു നല്‍കാന്‍ അമ്മയുണ്ട്, കോഴിക്കോട് വടകര മണിയൂരിലെ അഭിരാമിക്കാവശ്യം ഇതിനായുള്ള ചികില്‍സാ സഹായമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും നല്ല മനസുകളുടെ സഹായത്തില്‍ കൂടിയാണ് കരള്‍ രോഗിയായ അഭിരാമിയുടെ പ്രതീക്ഷ.

ഒന്നരമാസം മുന്‍പാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി അഭിരാമിക്ക് കരള്‍ രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ക്ലാസില്‍ പോകാറില്ല. അഭിരാമിക്ക് പഠിക്കാനും ജീവിക്കാനും ഈ രോഗത്തില്‍ നിന്നവള്‍ക്ക് മുക്തയാകണം. കരള്‍ മാറ്റിവക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റ് വഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമ്മ കരള്‍ തല്‍കാന്‍ തയാറാണ്. പക്ഷെ 30 ലക്ഷം രൂപയാണ് ഇതിനായുള്ള ചികില്‍സാ ചെലവ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള കുടുംബമാണ്. സ്വന്തമായി ഭൂമിയുണ്ട്. പക്ഷെ തലചായ്ക്കുന്നത് ഷീറ്റുമറച്ച ഒറ്റമുറി കുടിലില്‍ ആണ്. അഛന് കൂലിപ്പണിയാണ്, അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അതും ഇല്ല. ഇത്ര വലിയ തുക കണ്ടെത്താന്‍ ഇവര്‍ക്കാവില്ല.

Rajan kp & Muhammad ali ptk

Accont Number- 923010016847380

Axis Bank Ltd 

Vatakara 

Abhirami seeks help for Liver surgery

MORE IN KERALA
SHOW MORE