അഴിമതി തടയാന്‍ സമഗ്രപദ്ധതി; ടോള്‍ ഫ്രീ നമ്പര്‍ നാളെ മുതല്‍

revenue
SHARE

ഓണ്‍ലൈന്‍ സേവനങ്ങള്‍ മറച്ചുവെച്ച് ഓഫ് ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ റവന്യൂവകുപ്പ്. പാലക്കയം കൈക്കൂലി അന്വേഷിച്ച റവന്യൂസംഘത്തിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സേവനങ്ങള്‍ മറച്ചുവെക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത് . പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനുള്ള ടോള്‍ ഫ്രീ നമ്പര്‍ നാളെ നിലവില്‍ വരും. 

പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി പരിശോധിച്ച റവന്യൂ ജോയിന്‍് സെക്രട്ടറി നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്.  റവന്യൂ ഓഫീസുകളിലെ പരിശോധനയുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറാന്‍ ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ജോയിൻ കമ്മീഷണർ അർജുൻ പാണ്ഡ്യനെ ചുമതലപ്പെടുത്തി. മന്ത്രി ,റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി , ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവർ എല്ലാ മാസവും രണ്ട് റവന്യൂ ഓഫീസുകളിലും  കളക്ടർമാർ  അഞ്ച് റവന്യൂ ഓഫീസുകളും ഡെപ്യൂട്ടി കളക്ടർ ആർ ഡി ഓ എന്നിവർ  10 റവന്യൂ ഓഫീസുകളും പരിശോധന നടത്തും. ഓണ്‍ലൈന്‍ സേവനങ്ങള്‍ മറച്ചുവെച്ച് ചില ഉദ്യോഗസ്ഥര്‍ ഓഫ് ലൈനായി അപേക്ഷ സ്വീകരിക്കുന്നത് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നതിനാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ മറച്ചുവെയ്ക്കുന്നത് എന്നാണ് റവന്യൂ വകുപ്പ് മനസിലാക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിഷേധിക്കുന്നത് ബോധ്യപ്പെട്ടാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത് നടപടിയെടുക്കണെന്ന് റവന്യൂ സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രി കെ രാജന്‍ നിര്‍ദേശം നല്‍കി. 

പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ അവര്‍ ആരെന്ന്  വെളിപ്പെടുത്താതെ  റവന്യൂവകുപ്പിനെ അറിയിക്കുന്നതിനാണ്  ടോൾഫ്രീ നമ്പർ  നിലവിൽ വരും‌ന്നത് . വില്ലേജ് ഓഫീസുകളിലെ ഉള്‍പ്പടെ  പരിശോധനാ റിപ്പോർട്ടുകൾ ഓൺലൈനായി സമർപ്പിക്കാൻ പ്രത്യേക പോർട്ടൽ ഈ മാസം തന്നെ ആരംഭിക്കും 

Revenue department to take strict action against officials who hide online services and accept offline applications

MORE IN KERALA
SHOW MORE