missing-case

 

വീട്ടിലേക്കുള്ള വഴിയറിയാതെ നാലുവയസുകാരന്‍ കറങ്ങി നടന്നത് ഒന്നരകിലോമീറ്റര്‍ ദൂരം. ഇടവഴിയിലൂടെ നടന്ന കുട്ടിക്ക് അതുവഴി വന്ന ബൈക്ക് യാത്രക്കാരന്‍റെ സമയോചിതമായ ഇടപെടലാണ് തുണയായത്.

 

 കോലഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. സഹോദരന്‍ സൈക്കിള്‍ ചവിട്ടി പോയപ്പോള്‍ പിന്നാലെ ഒാടിയ കുട്ടിക്ക് വഴി തെറ്റുകയായിരുന്നു. ഇടവഴിയില്‍ കുട്ടിയെ കണ്ട ബൈക്ക് യാത്രക്കാരന്‍ കുട്ടിയെ  സമീപത്തെ കടയിലെത്തിച്ചു. ഇംഗ്ലീഷ് മാത്രമറിയാവുന്ന കുട്ടിക്ക് വീട് എവിടെയാണെന്ന് പറഞ്ഞു കൊടുക്കാനായില്ല.ചോദിക്കുമ്പോഴെല്ലാം കോലഞ്ചേരി എന്ന് മാത്രം പറഞ്ഞത് നാട്ടുകാരെ കുഴക്കി. കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. പിന്നീട് മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു.അപ്പോഴേക്കും മാതാപിതാക്കളും കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരുന്നു.

ഏറെനാള്‍ വിദേശത്തായിരുന്ന ഇവര്‍ അടു‌ത്തിടെയാണ് കോലഞ്ചേരിയിലെത്തിയത്.കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് വീട്ടുകാര്‍.