പട്ടികവിഭാഗങ്ങൾക്കും വനിതകൾക്കും പരിഗണന നൽകാതെ ബ്ലോക്ക് പുനഃസംഘടന

congress
SHARE

ബ്ലോക്ക് പുനഃസംഘടനയിൽ പട്ടിക വിഭാഗങ്ങളിൽ നിന്ന് ഒരാളും പരിഗണിക്കപ്പെടാത്തത് കോൺഗ്രസിൽ ചർച്ചയാകുന്നു. പട്ടികവിഭാഗങ്ങൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉണ്ടായില്ല. അതേസമയം, ഡി.സി.സി പുനഃസംഘടനയിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കി പോരായ്മ പരിഹരിക്കുമെന്ന് നേതൃത്വം സൂചിപ്പിച്ചു. 

സംസ്ഥാനത്താകെ 282 ബ്ലോക്ക് പ്രസിഡന്റുമാരെയും പുതുതായി നിയമിച്ചപ്പോൾ പട്ടികവിഭാഗങ്ങളിൽ നിന്ന് ഒരാളും ഉൾപ്പെട്ടില്ല. വനിതാ പ്രാതിനിധ്യം നാലിൽ ചുരുങ്ങി. പുനഃസംഘടനയ്ക്ക് മുൻപ് നേതൃത്വം നടത്തിയ അവകാശവാദങ്ങൾ പൊളിഞ്ഞെന്നാണ് പാർട്ടിയിലെ വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നായി അഞ്ച് ബ്ളോക്കുകളിൽ മാത്രമാണ് പട്ടിക വിഭാഗങ്ങളുടെ പേര് പരിഗണനയ്ക്ക് വന്നതെന്നും അവിടെയൊക്കെ മറ്റ് ഘടകങ്ങൾ തിരിച്ചടിയായെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. തിരുവനന്തപുരം ജില്ലയിൽ പേര് വന്നത് നിയമസഭയിലെ സംവരണ മണ്ഡലങ്ങളായ ആറ്റിങ്ങലിലും ചിറയിൻകീഴിലുമാണ്.  കൊല്ലത്ത് ചാത്തന്നൂരിലും ആലപ്പുഴയിൽ കുറ്റനാട്ടിലും പേര് പരിഗണനയ്ക്ക് വന്നെങ്കിലും പ്രാദേശിക സാഹചര്യങ്ങൾ തിരിച്ചടിയായെന്ന് നേതൃത്വം വിശദീകരിച്ചു. ഡി.സി.സികൾ അയച്ച പട്ടികയിൽ ഉൾപ്പെട്ട വനിതകളെയെല്ലാം ഉൾപ്പെടുത്തുകയും ചെയ്തു. ബ്ളോക്കുകളിൽ വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തിരിക്കുകയാണെന്ന് അറിയിച്ച നേതൃത്വം, ഡി.സി.സി പുനഃസംഘടനയിൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളിൽ പട്ടികവിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു. 

The fact that no one from the Scheduled Tribes was considered in the block reorganization is being debated in the Congress

MORE IN KERALA
SHOW MORE