mavelikkara

TAGS

മാവേലിക്കരയിൽ അച്ഛൻ വെടിക്കൊലപ്പെടുത്തിയ നക്ഷത്രയ്ക്ക് വിട ചൊല്ലി നാട്. വൈകിട്ട് നാലുമണിയോടെ പത്തിയൂരിൽ അമ്മയുടെ കുഴിമാടത്തിനു സമീപമാണ് നക്ഷത്രയെ അടക്കിയത്. അമ്മ വിദ്യയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത് വന്നു. ആത്മഹത്യക്ക് ശ്രമിച്ച പ്രതി അപകടനില തരണം ചെയ്തതോടെ പൊലീസ് സെല്ലിലേക്ക് മാറ്റി.

 

മഞ്ഞ ഉടുപ്പ്, കിലുങ്ങുന്ന പാദസരം, തിളങ്ങുന്ന വളകൾ.... അവൾക്കേറെ പ്രിയപ്പെട്ടതെല്ലാം അണിഞ്ഞുകൊണ്ടായിരുന്നു മടക്കയാത്ര. പോസ്റ്റുമോട്ടത്തിനുശേഷം കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പത്തിയൂരെ വീട്ടിലെത്തിച്ചത്. നാല് വർഷം മുൻപാണ് നക്ഷത്രയുടെ അമ്മ വിദ്യ മരിച്ചത്. അമ്മയുടെ കുഴിമാടത്തിന് സമീപമായിരുന്നു കുട്ടിയുടെ സംസ്കാരം. വിദ്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുവന്നു.

 

ഭാര്യയുടെ മരണശേഷം പുനർവിവാഹത്തിന് ശ്രമിച്ചെന്നും അത് നടക്കാത്തതിൽ നിരാശയിലായിരുന്നെന്നും മഹേഷ് പൊലീസിന് മൊഴി നൽകി. ജയിലിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രതി അപകടനില തരണം ചെയ്തു. പ്രതിയെ വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്ക് മാറ്റി.