സഹകരണസംഘം തട്ടിപ്പ്; ഒട്ടേറെപ്പേര്‍ കുടുങ്ങിയെന്ന് പൊലീസിന്റെ വിലയിരുത്തല്‍

coperative society
SHARE

മുന്‍മന്ത്രി വി.എസ്.ശിവകുമാറിന്റെ സുഹൃത്ത് പ്രതിയായ സഹകരണസംഘം തട്ടിപ്പില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയെന്ന് പൊലീസിന്റെ വിലയിരുത്തല്‍. തട്ടിപ്പിന്റെ ആഴം അഞ്ച് കോടി കടക്കുമെന്നും നിഗമനം. തട്ടിപ്പില്‍ സഹകരണസംഘത്തിന്റെ മറ്റ് ഭാരവാഹികള്‍ക്ക്  പങ്കുണ്ടോയെന്നും അന്വേഷണം തുടങ്ങി.

സുകുമാരനെ കൂടാതെ ഇരുപത് പേരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മൂന്ന് പേര്‍ സ്റ്റേഷനില്‍ വിളിച്ച് പരാതി നല്‍കാനുള്ള താല്‍പര്യം അറിയിച്ചു. സംഘം പ്രസിഡന്റായ രാജേന്ദ്രനെ കൂടാതെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. രാജേന്ദ്രന്‍ മുന്‍കയ്യെടുത്തായിരുന്നു സംഘം രൂപീകരിച്ചത്. ഇതിന് പിന്നില്‍ വി.എസ്.ശിവകുമാറിന് പങ്കെന്നും ആരോപണമുണ്ട്. വി.എസ്.ശിവകുമാറിനെതിരെ വിജിലന്‍സെടുത്ത അനധികൃത സ്വത്ത് സമ്പാദനക്കേസിലും രാജേന്ദ്രന്‍ പ്രതിയായിരുന്നു. 

According to the police, many people were involved in the fraud of the accused cooperative society, a friend of former minister VS Shivakumar

MORE IN KERALA
SHOW MORE