ദേശീയ പാതയിൽ പരിഭ്രാന്തി പരത്തി ഒറ്റയാൻ ചക്കക്കൊമ്പൻ

cghakka komban
SHARE

ചിന്നക്കനാലിന് സമീപം ദേശീയ പാതയിൽ പരിഭ്രാന്തി പരത്തി ഒറ്റയാൻ ചക്കക്കൊമ്പൻ. രാത്രിയിലിറങ്ങിയ ആന പതരയോരത്തെ ഷെഡ് തകർത്താണ് മടങ്ങിയത്.

പതിവായി ദേശീയ പാതയിൽ ചക്കക്കൊമ്പൻ ഇറങ്ങാറില്ല. ഇറങ്ങുമ്പോൾ വാഹനങ്ങൾക്ക് മുമ്പിൽ പെടാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ചക്കക്കൊമ്പൻ ഏറെ നേരം ഗതാഗതം തടസപ്പെടുത്തി. യാത്രക്കാർ പരിഭ്രാന്തിയിലുമായി. 

ദേശീയ പാതയോരത്ത് നിരവധി ചെറിയ കടകളുണ്ട്. റോഡരിക് കയ്യേറി നിർമിച്ചവയിൽ ഒരു ഷെഡ് ആന നിലം പരിശാക്കി.

ഇതിന് ശേഷമാണ് സ്ഥലം വിട്ടത്.ദിവസങ്ങൾക്ക് മുമ്പ് ഇതേ റോഡിൽ പൂപ്പാറക്ക് സമീപം ചക്കക്കൊമ്പനെ കാർ ഇടിച്ചിരുന്നു. അന്ന് വിരണ്ടോടിയ കൊമ്പൻ ഇപ്പോഴാണ് വീണ്ടും രംഗത്തെത്തിയത്

chakkakomban panicked on the national highway

MORE IN KERALA
SHOW MORE