കൃഷിയും ജീവിതവും തകർത്ത് വന്യമൃഗങ്ങളും പ്രകൃതിക്ഷോഭവും; കണ്ണീർക്കാഴ്ച

വന്യമൃഗശല്യവും പ്രകൃതിക്ഷോഭവും മൂലം ദുരിതത്തിലായി വയനാട് നൂല്‍പ്പുഴിലെ വാഴ കര്‍ഷകന്‍. കാട്ടാനയും, കാറ്റും മഴയും വില്ലനായപ്പോള്‍ കര്‍ഷകന് നഷ്ടമായത് രണ്ടായിരത്തോളം വാഴകളാണ്.

ഏഴേക്കര്‍ സ്ഥലത്ത് ഏഴായിരത്തോളം വാഴകളാണ് പട്ടമന ഷിജോ കൃഷിചെയ്തത്. രാപകലില്ലാത്ത അധ്വാനം ഫലംതന്ന് തുടങ്ങിയപ്പോള്‍ വന്യമൃഗ ശല്യം തുടങ്ങി. കാട്ടാനയും മാനും കുരങ്ങുമെല്ലാം കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ കാവലിരുന്നാണ് ഷിജോ വാഴകള്‍ക്ക് സംരക്ഷണം ഒരുക്കിയത്. കാലം തെറ്റി എത്തിയ കാറ്റും മഴയും ഷിജോയുടെ പ്രതിരോധങ്ങളെല്ലാം തകര്‍ത്തുകളഞ്ഞു.

അധ്വാനത്തിനൊത്ത പ്രതിഫലം പലപ്പോലും കിട്ടാതെ പോകുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരവും ‌അര്‍ഹമായ നഷ്ടപരിഹാരവുമാണ് ഷിജോയുടെ ആവശ്യം.

Enter AMP Embedded Script