ജീവനക്കാരും രക്ഷിതാവും തമ്മില്‍ തര്‍ക്കം;പണിമുടക്കി സ്വകാര്യബസ് ജീവനക്കാര്‍

strike
SHARE

മലപ്പുറം എടവണ്ണപ്പാറയിൽ യാത്രക്കാരെ വലച്ച് സ്വകാര്യ ബസ് ജീവനക്കാരുടെ സമരം ഇന്നും തുടരും. ബസ് ജീവനക്കാരും രക്ഷിതാവും തമ്മിലുണ്ടായ തർക്കത്തിൽ ജീവനക്കാരെ മർദിച്ചെന്നാരോപിച്ചായിരുന്നു സമരം

അപ്രതീക്ഷിത സമരത്തിൽ വലഞ്ഞത് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ. വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും രക്ഷിതാവും തമ്മിലുണ്ടായ തർക്കത്തിനിടെ ജീവനക്കാരെ മർദിച്ചെന്നാരോപിച്ചായിരുന്നു എടവണ്ണപ്പാറ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ സമരം ആരംഭിച്ചത്. സമരത്തെത്തുടർന്ന് ഡയാലിസിസിനായി കോഴിക്കോടേക്ക് പോയ രോഗിക്ക് നാട്ടിലേക്ക് തിരിച്ചുവരാൻ മാര്‍ഗമില്ലാതായതോടെ നാട്ടുകാരും പ്രതിഷേധം തുടങ്ങി.

സമരം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും  പങ്കെടുത്ത മുഴുവൻ ബസുകൾക്കെതിരെയും കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മർദിച്ചയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാർ വാഴക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.mala

MORE IN KERALA
SHOW MORE