കെ ഫോണ്‍ സൗജന്യ കണക്ഷന്‍; പട്ടികയില്‍ കടന്നുകൂടി പഞ്ചായത്തംഗങ്ങൾ

edavanakkad
SHARE

കെ–ഫോണ്‍ സൗജന്യ കണക്ഷനുവേണ്ടിയുള്ള പട്ടികയില്‍ അനധികൃതമായി കടന്നുകൂടിയെന്ന് പഞ്ചായത്ത് പ്രസിഡന്റിനും അംഗങ്ങള്‍ക്കുമെതിരെ ആക്ഷേപം.  വൈപ്പിൻ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെയും രണ്ട് അംഗങ്ങളുടെയും കുടുംബാംഗങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത് 

 കെ. ഫോൺ സൗജന്യ കണക്ഷന് വേണ്ടി പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും നിർധനരായ ഒരാളുടെ പേര് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ആ ഒരാൾ പ്രസിഡൻ്റിൻ്റെയും, രണ്ട് പഞ്ചായത്തംഗങ്ങളുടെയും കുടുംബാഠഗങ്ങളായതാണ് വിവാദമായിരിക്കുന്നത്. വൈപ്പിൻ മണ്ഡലത്തിൽ നിന്ന് അതി ദരിദ്രരായ 100 പേർക്കാണ് സൗജന്യ | Kഫോൺ കണക്ഷൻ നൽകുന്നത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ 106 വാർഡുകളിൽ നിന്ന് 102 അപേക്ഷകളും ലഭിച്ചു. എന്നാൽ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള 67,77,78 നമ്പറുകൾ എടവനക്കാട് പഞ്ചായത്തിലെ ജനപ്രതിനിധികളുടെതാണെന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡൻ്റ് അസീനയുടെ ഭർത്താവ് അബ്ദുൾ സലാം, പഞ്ചായത്തംഗം നിഷിദയുടെ ഭർത്താവ് ഫൈസൽ, സ്ഥിരം സമിതി അധ്യക്ഷ ഡിന്ന ഷിനിലിൻ്റെ അമ്മ റെജി ജോണിൻ്റെതുമാണെന്നാണ് ആക്ഷേപം.  5-ാം തീയതി എടവനക്കാട് ഗവ. up സ്കൂളിൽ നടന്ന K ഫോണിൻ്റെ ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റടക്കം കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. സൗജന്യ കണക്ഷൻ തട്ടിയെടുക്കാൻ ശ്രമിച്ച പ്രസിഡൻറടക്കം രാജിവെക്കണമെന്നാവശ്യപ്പെട്ട് DYFI പ്രവർത്തകർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. നടപ്പാകാത്ത പദ്ധതിയെന്നനിലയിൽ പേരു നൽകിയതാണെന്നാണ് വിശദീകരണം. ഇതിനിടെ മൂന്നുപേർ പട്ടികയിൽ നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനൽകി

MORE IN KERALA
SHOW MORE