എസ്.എഫ്.ഐ ആൾമാറാട്ട കേസ്; വിവര ശേഖരണം അപൂർണമെന്ന് ആരോപണം

കാട്ടാക്കട കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിന്റെ പശ്ചാത്തലത്തിൽ  കേരള സർവകലാശാല കോളജുകളിൽ നടത്തുന്ന വിവര ശേഖരണം അപര്യാപ്തവും അപൂർണവും എന്ന ആക്ഷേപം ഉയരുന്നു. കൗൺസിലർ തിരഞ്ഞെടുപ്പിൽ ജയിച്ചവരുടെ ഹാജർ രേഖയും പരീക്ഷ സംബന്ധിച്ച വിവരങ്ങളും ചോദ്യാവലിയിൽ ഇല്ല. 

യൂണിവേഴ്റ്റി യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവര ശേഖരണത്തിലാണ് കേരള സർവകലാശാല വെള്ളo ചേർത്തത്. കൗൺസിലർമാരുടെ ഹാജർ രേഖ , എഴുതിയ പരീക്ഷകൾ, രജിസ്റ്റർ നമ്പർ എന്നിവ സംബന്ധിച്ച് ഒരു വിവരവും രജിസ്ട്രാർ കോളജുകൾക്ക് നൽകിയ ചോദ്യാവലിയിൽ ഉന്നയിച്ചിട്ടില്ല. കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട പലരും പരീക്ഷ എഴുതാത്തവരോ പാസാകാത്തവരോ ആയതു കണ്ടാണോ ഈ വിവരങ്ങൾ ഒഴിവാക്കിയത് എന്നു വ്യക്തമല്ല. മത്സരിച്ചവരുടെ പേര് ലഭിച്ച വോട്ട് ജയിച്ചവരുടെ ജനന തീയതി റിട്ടേണിങ് ഓഫീസറുടെ പേര് തസ്തിക എന്നിവ രജിസ്ട്രാർ ആവശ്യപ്പെട്ടിട്ടുണ്ട്. . സുപ്രീം കോടതി അംഗീകരിച്ച കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് മാനദണ്ഡം അനുസരിച്ച് 75 ശതമാനം ഹാജർ ഉള്ളവർക്കെ മത്സരിക്കാനാവൂ. മത്സരിക്കുന്ന വർഷത്തിന് മുൻപുള്ള എല്ലാ പരീക്ഷകളും പാസായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇവയാണ് പൂർണമായി അവഗണിക്കപ്പെട്ടത്.

Enter AMP Embedded Script