എന്‍സിസിയുടെ കൊല്ലം മേഖലാ ഓഫിസ് കണ്ണൂരിലേക്ക് മാറ്റാൻ നീക്കം; പ്രതിഷേധം

ncc
SHARE

എന്‍സിസിയുടെ കൊല്ലം മേഖലാ ഓഫിസ് കണ്ണൂരിലേക്ക് മാറ്റാൻ നീക്കമെന്ന് ആക്ഷേപം. കൊല്ലത്തിന് പുറമേ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകളെ ബാധിക്കുമെന്നതിനാല്‍ നടപടി പിന്‍വലിക്കണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. 

തേവളളിയില്‍ അഷ്ടമുടിക്കായലിന്റെ തീരത്ത് പ്രവർത്തിക്കുന്ന എന്‍സിസിയുടെ മേഖലാ ഓഫിസാണ് കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കമുളളത്. കൊല്ലത്തിന് പുറമേ , പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്കൂളുകളിലെ എന്‍സിസിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് പരാതി. കൊല്ലം മേഖലയുടെ പരിധിയിൽ ഹെഡ് ക്വാർട്ടർ യൂണിറ്റ് കൂടാതെ ഏഴു യൂണിറ്റുകളാണുളളത്. ഒാരോ യൂണിറ്റിലും രണ്ടായിരത്തിലധികം കെഡറ്റുകളുണ്ട്. ഒ‌ൗദ്യോഗിക സര്‍വീസ് സംഘടനകളുമായി ആലോചിക്കാതെ ഉന്നതതലങ്ങളിലെടുത്ത തീരുമാനം മരവിപ്പിക്കണമെന്ന് കേരള എന്‍സിസി സിവിലിയന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

   

2013 ലും മേഖലാ ആസ്ഥാനം മാറ്റാൻ ശ്രമം നടത്തിയെങ്കിലും അന്ന് ജീവനക്കാരുടെ സംഘടന എതിര്‍ത്തിരുന്നു. കേരള– ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിൽ എൻസിസിക്ക് 5 മേഖലകളാണ് ഉള്ളത്– തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്‌. കൊല്ലം ഒഴിവാക്കായാല്‍ യൂണിറ്റുകള്‍ തിരുവനന്തപുരത്ത് ലയിപ്പിക്കാനാണ് സാധ്യത. 

MORE IN KERALA
SHOW MORE