
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനു വന്‍വീഴ്ചയെന്നു അഗ്നിസുരക്ഷാ സേനയുടെ റിപ്പോര്‍ട്. കൊല്ലത്തേയും തിരുവനന്തപുരത്തേയും ഗോഡൗണുകളിലെ തീപിടുത്തത്തെ സംബന്ധിച്ച് ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട് കൈമാറി. അഗ്നിസുരക്ഷാ സേനയ്്ക്ക് എളുപ്പത്തില്‍ കയറാന്‍പോലും കഴിയാത്ത വിധത്തിലാണ് ഗോഡൗണുകളെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അപായ സൂചനകള്‍ ചൂണ്ടിക്കാണിച്ച് രണ്ടു ഗോഡൗണുകള്‍ക്കും വിശദമായ റിപ്പോര്‍ട് നേരത്തെ തന്നെ നല്‍കിയെന്നു ആഭ്യന്തര വകുപ്പിനു കൈമാറിയ റിപ്പോര്‍ടില്‍ അഗ്നി സുരക്ഷാ സേന ചൂണ്ടിക്കാട്ടുന്നു. കൊല്ലത്തെ ഗോഡൗണിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് 2021 ഡിസംബറിലും തിരുവനന്തപുരം ഗോഡൗണിലെ വീഴ്ച ചൂണ്ടിക്കാണിച്ച് 2022 മേയിലുമാണ് നോട്ടിസ് നല്‍കിയിരുന്നത്. നോട്ടിസ് നല്‍കിയെങ്കിലും അഗ്നി സുരക്ഷാ സേനയക്ക് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും ബന്ധപ്പെട്ട വകുപ്പുകളാണ് നടപടിയെടുക്കേണ്ടതെന്നും റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു.
രണ്ടു ഗോഡൗണുകളിലും തീയണയ്ക്കുന്നതിനുള്ള സംവിധാനമൊന്നും ഇല്ല. വായുസഞ്ചാരമില്ലാത്ത കെട്ടിടങ്ങളാണ് . ഓരോവര്‍ഷവും ഫയര്‍ ഓഡിറ്റു നടത്തി തീരുമാനങ്ങള്‍ കൈമാറാറുണ്ട്. തീപിടിക്കുന്ന വസ്തുക്കള്‍ ഇടകലര്‍ത്തിയാണ് ഗോഡൗണുകളിലും സൂക്ഷിച്ചിരുന്നത്. കൊല്ലം ഗോഡൗണിലേക്കെത്താന്‍ നേരായ വഴിപോലുമില്ല. തിരുവനന്തപുരം കിന്‍ഫ്രയിലെ ഗോഡൗണിന്‍റെയുള്ളില്‍ സേന പ്രയാസപ്പെട്ടാണ് കയറിയത്. റിപ്പോര്‍ട് ആഭ്യന്തര വകുപ്പിനു കൈമാറിയിട്ടുണ്ട്.