ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടായി പക്ഷെ വൈദ്യുതിയില്ല; ദുരിതത്തിൽ ഒരു സ്കൂൾ

wifi
SHARE

ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടായി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി അന്യമായി ഒരു വിദ്യാലയം.. ഇടുക്കി അടിമാലി ഗവ. ഹൈസ്കൂളിന്‍റെ പുതിയ കെട്ടിടത്തിനാണ് ഇതുവരെ വൈദ്യുതി ലഭിക്കാത്തത്. അടുത്ത അധ്യയനം തുടങ്ങുമ്പോഴേക്കും വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂള്‍ അധികൃതരും.

കിഫ്ബിയില്‍ നിന്ന് പണമനുവദിച്ച് പണി പൂര്‍ത്തിയാക്കിയ സ്കൂളാണ്.. സ്മാര്‍ട്ട് ക്ലാസ് മുറികളില്‍ ചൂടും വെളിച്ചക്കുറവും.. ഇതാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്കൂളിലെ അവസ്ഥ.. 

2020 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ബ്ലോക്കില്‍ ഇതുവരെ വൈദ്യുതി ഇല്ലാതെയാണ് കുട്ടികള്‍ പഠിച്ചത്.. എല്‍കെജി, യുകെജി, എല്‍പി, യുപി, ഹൈസ്കൂള്‍ തലത്തിലുള്ള ക്ലാസ് മുറികള്‍ക്ക് പുറമേ ലാബുകളും സ്റ്റാഫ് റൂമുകളും ഈ ബ്ലോക്കിലാണ്. പണി പൂര്‍ത്തിയായതിന്‍റെ ‌രേഖകള്‍ ലഭിക്കാതിരുന്നതാണ് വൈദ്യുതി ലഭിക്കുന്നതിന് തടസമായതെന്നാണ് സ്കൂളിന്‍റെ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ ആവശ്യമായ രേഖ ലഭിച്ചെന്നും വൈകാതെ വൈദ്യുതീകരണം പൂര്‍ത്തിയാകുമെന്നുമാണ് മറുപടി. 

MORE IN KERALA
SHOW MORE