പ്രഭാതസവാരി കഴിഞ്ഞ് മടങ്ങിയവരെ കുറുക്കന്‍ കടിച്ചു; കൈവിരലറ്റു

fozattackktm-26
SHARE

കോട്ടയം ഏഴാച്ചേരിയില്‍ പ്രഭാത സവാരി കഴിഞ്ഞ് മടങ്ങിയവരെ കുറുക്കന്‍ ആക്രമിച്ചു. നാലുപേർക്ക് പരുക്കേറ്റു. ചിറകണ്ടം സ്വദേശി ബേബി, ജോസ്, മാത്തുക്കുട്ടി, ഭാര്യ ജൂബി എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്.

രാവിലെ നടത്തം കഴിഞ്ഞ് മടങ്ങിയ സംഘത്തിന് നേർക്ക് കുറുക്കൻ ചാടി വീഴുകയായിരുന്നു. ബേബിയുടെ മുഖത്തേക്ക്ചാടിയാണ് കടിച്ചത്. കുടഞ്ഞെറിയാൻ ശ്രമിച്ചപ്പോൾ കയ്യിലും കടിയേറ്റു. വിരലും കുറുക്കൻ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് മാത്തുക്കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ ജൂബിക്കും കടിയേറ്റു. പരുക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. 

Fox attack in ezhacherry, kottayam

MORE IN KERALA
SHOW MORE