ഷാഫിയെ വരിഞ്ഞുമുറുക്കാൻ ഗ്രൂപ്പുകൾ; 'കണക്ക്' പറയേണ്ടിവരും

youthcong-frund
SHARE

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ അധ്യക്ഷൻ ഷാഫി പറമ്പിലിനെ കണക്കു ചോദിച്ച് വരിഞ്ഞുമുറുക്കാൻ ഗ്രൂപ്പുകൾ.  സംസ്ഥാനകമ്മിറ്റി ആസ്ഥാനം നിർമ്മാണത്തിന് നടത്തിയ പിരിവിന്റെ കണക്ക് അവതരിപ്പിക്കാത്തത് നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഉയരും. ഇതിനിടെ,സംസ്ഥാന സമ്മേളനത്തിനുള്ള ഫണ്ട് പിരിവ് ഷാഫിയുടെ അടുപ്പക്കാരനായ ഭാരവാഹിയുടെ സ്വകാര്യഅക്കൗണ്ട് വഴി സ്വീകരിക്കുന്നതും വിവാദമായി.

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ആസ്ഥാനം നിർമിക്കാൻ ധനസമാഹരണത്തിന് നടത്തിയ പലവിധ ചലഞ്ചുകളുടെയും പിരിവിന്റെയും വിവരങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ പോലും പരസ്യമാക്കാക്കിയിട്ടില്ലെന്നാണ് ഷാഫി പറമ്പിലിനെതിരെ ഗ്രൂപ്പുകളുടെ ആരോപണം. ഷാഫി ഉൾപ്പെടുന്ന ഏ ഗ്രൂപ്പിലെ തന്നെ നേതാക്കൾ പ്രതിനിധി സമ്മേളനത്തിൽ വിഷയം ഉയർത്തും. ആസ്ഥാനം നിർമിക്കാൻ അഞ്ചു വർഷം മുൻപ് വാങ്ങിയ വസ്തുവിന്റെ 75 ലക്ഷം രൂപയുടെ കടബാധ്യത തീർക്കാൻ ദേശീയ നേതൃത്വം നൽകിയ വിഹിതത്തിന്റെ കണക്കും ഇതുവരെ സംഘടനയിൽ പരസ്യമാക്കിയിട്ടില്ല. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പണപിരിവ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബിന്റെ പേരിലുള്ള സ്വകാര്യ എസ് ബി അക്കൗണ്ട് വഴി സ്വീകരിക്കാനുള്ള തീരുമാനവും നേതാക്കളെ ചൊടിപ്പിച്ചു. യൂത്ത് കോൺഗ്രസിന്റെ പേരിൽ അക്കൗണ്ട് ഉണ്ടെന്നിരിക്കെ സ്വകാര്യ അക്കൗണ് വഴിയുള്ള ധനസമാഹരണം സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെ ആണെന്ന് ഗ്രൂപ്പ്ദേദമന്യേ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, യുപിഐ പെയ്മെന്റ് സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റി അക്കൗണ്ടിന് തടസമുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം,  സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തത്തിൽ മുൻകാല ഭാരവാഹികളും രംഗത്തെത്തി.

MORE IN KERALA
SHOW MORE