
മാലമോഷ്ടിക്കാന്‍ അര്‍ധരാത്രിയിലെത്തിയ കള്ളന്‍മാരെ അമ്മയും മകളും ചേര്‍ന്ന് 'കടിച്ചോ'ടിച്ചു. കോട്ടയം മുക്കൂട്ടുതറയിലാണ് മോഷ്ടാക്കളെ ധീരതയോടെ നേരിട്ട മേഴ്സിയും മെല്‍ബിനുമുള്ളത്. ചൊവ്വാഴ്ച രാത്രിയായിരുുന്നു മേഴ്സിയുടെ വീട്ടില്‍ മോഷ്ടാക്കളെത്തിയത്. മേഴ്സിയും ഗര്‍ഭിണിയായ മകള്‍ മെല്‍ബിനും ഒരു മുറിയിലും സജി മറ്റൊരു മുറിയിലുമാണ് കിടന്നത്. പുലര്‍ച്ചെ ഒന്നരയോടെ വീടിന്റെ പിൻഭാഗത്ത് ആരോ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന ശബ്ദം മേഴ്സിയും മെൽബിനും കേട്ടു. തോന്നലാണെന്നു കരുതി ഇവർ എഴുന്നേറ്റില്ല. വീടിന്റെ പിൻവാതിൽ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാക്കളിൽ ഒരാൾ മേഴ്സിയുടെ കിടപ്പു മുറിയുടെ വാതിൽ തള്ളിത്തുറന്ന് കയറി കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചു. മുറിയിൽ ചെറിയ പ്രകാശം ഉണ്ടായിരുന്നതിനാൽ മോഷ്ടാവിനെ കണ്ട് മേഴ്സി ബഹളം വച്ചു.
മോഷ്ടാവ് മേഴ്സിയുടെ വായ പൊത്തിപ്പിടിച്ചതോടെ മേഴ്സി മോഷ്ടാവിന്റെ കയ്യില്‍ കടിക്കുകയായിരുന്നു. ഈ സമയം മെല്‍ബിനും മോഷ്ടാവിന്റെ കയ്യില്‍ ശക്തിയായി കടിച്ചു. ഇതോടെ മോഷ്ടാക്കളിലൊരാള്‍ ഗര്‍ഭിണിയായ മെല്‍ബിന്റെ കഴുത്തില്‍ പിടിച്ചു. ഉച്ചത്തില്‍ ഇരുവരും അലറി വിളിച്ചതോടെ സജി എഴുന്നേറ്റ് എത്തിയതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപെടുകയായിരുന്നു. മേഴ്സിയുടെ വീടിന്റെ മുറ്റത്തുനിന്നു കൈലിയും തോർത്തും മോഷ്ടിച്ച് സമീപത്തെ റോഡിൽ കൊണ്ടിട്ടിട്ടുണ്ട്. സമീപത്തെ 3 വീടുകളിലും മോഷണ ശ്രമമുണ്ടായി. മോഷ്ടാക്കളെന്നു കരുതുന്നവരുടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
theft attempt in kottayam mukoottuthara home