
കൈക്കൂലിക്കേസുകള്‍ സംസ്ഥാനത്തു പെരുകുമ്പോള്‍ കേസില്‍ പെട്ടവരുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ്. ഏഴു വര്‍ഷത്തിനിടക്ക് 2019 ഉദ്യോഗസ്ഥര്‍ കേസില്‍ കുടുങ്ങിയപ്പോള്‍ നടപടിയുണ്ടായത് 7 പേര്‍ക്കെതിരെ മാത്രം. കേസില്‍ കുടുങ്ങിയാലും രക്ഷപ്പെടാന്‍ രാഷ്ട്രീയ സ്വാധീനം തണലാകുന്നതാണ് കുറ്റം ചെയ്യാന്‍ പ്രേരണയാകുന്നതെന്നാണ് വിലയിരുത്തല്‍.
പാലക്കയത്തെ വില്ലേജ് അസിസ്റ്റ് വാങ്ങിയ കൈക്കൂലി കണ്ടു ജനം മൂക്കത്ത് വിരല്‍ വെച്ചിരിക്കുമ്പോഴാണ് കൈക്കൂലിക്കേസുകള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. അഴിമതി കുറഞ്ഞ സംസ്ഥാനമെന്നു വീമ്പു പറയുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിയാകുന്ന കേസുകളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഏഴു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വിജിലന്‍സ് മാത്രം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2019 . റഇത്രയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും കുടുങ്ങിയ ഉദ്യോഗസ്ഥരുടെ എണ്ണം വെറും 7 മാത്രമാണ്. വന്യു വകുപ്പിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനുശേഷം മാത്രം 83 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിവിധ സാമാജികര്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്ന കണക്കാണിത്. കേസ് മുറുകുമ്പോള്‍ രാഷ്ട്രീയ സ്വാധീനം തണലാകുന്നതോടെ രക്ഷപ്പെടാന്‍ ഉദ്യോഗസഥര്‍ക്ക് കളമൊരുങ്ങുന്നു. മാത്രമല്ല സര്‍ക്കാരിന്‍റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കേസുമായി മുന്നോട്ടു പോകാന്‍ വിജിലന്‍സിനു കഴിയുകയുള്ളു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരമാണ് സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിജിലന്‍സിനു കേസ് അന്വേഷിക്കാന്‍ കഴിയാത്തത്