അരിക്കൊമ്പന്റെ കട്ടഫാൻ; ഒടുവിൽ വീട്ടുമുറ്റത്തൊരു അരിക്കൊമ്പൻ..; കൗതുകം

ചിന്നക്കനാലിലെ തേയില തോട്ടങ്ങൾക്കിടയിൽ കിടന്നുറങ്ങിയിരുന്ന അരിക്കൊമ്പനെ കാണണമെങ്കിൽ അതിരമ്പുഴയിലെ സുനിൽകുമാറിന്റെയും മഞ്ജുഷയുടെയും വീട്ടിലെത്തിയാൽ മതി. മകൻ അശ്വിനാണ് അരിക്കൊമ്പനോടുള്ള താല്പര്യത്തെ തുടർന്ന് മണ്ണു കുഴച്ച് ചെറു മാതൃക ഉണ്ടാക്കിയത്. ഭാവിയിൽ വലിയ കലാകാരൻ ആകണമെന്നാഗ്രഹിക്കുന്ന അശ്വിന്റെ വിശേഷങ്ങളറിയാം

ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ തേക്കടിയിലേക്ക് മാറ്റിയപ്പോൾ ആനക്കമ്പക്കാരനായ അശ്വിൻ ഏറെ വിഷമിച്ചിരുന്നു. ചിന്നക്കനാലിലെ തേയിലക്കാടുകൾക്കിടയിൽ കിടന്ന് ഉറങ്ങുന്ന അരിക്കൊമ്പന്റെ ചെറു മാതൃക വീട്ടുമുറ്റത്ത് ഒരുക്കിയാണ് അശ്വിൻ സങ്കടം തീർത്തത്. വീട്ടുമുറ്റത്ത് തന്നെയുള്ള സാധാരണ മണ്ണ് കുഴച്ച് രൂപമുണ്ടാക്കി. ഉറപ്പിനായി സിമന്റും ചേർത്തു

അശ്വിന്റെ സഹോദരി അശ്വിനിയാണ് ചേട്ടന് എല്ലാ സഹായങ്ങളുമായി ഒപ്പമുള്ളത്.  മുതലയും തവളയും വാഹനങ്ങളുടെ ചെറു മാതൃകകളും ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പ്രിയമെന്നും ആനകളോടാണ് ഈ മേഖലയിൽ തന്നെ കൂടുതൽ പഠിച്ച് അറിയപ്പെടുന്ന കലാകാരൻ ആകണം എന്നാണ് അശ്വിന്റെ ആഗ്രഹം. പിന്തുണയുമായി നാട്ടുകാരും ഉണ്ട് കോതനല്ലൂർ ഇമ്മാനുവൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് അശ്വിൻ.

Enter AMP Embedded Script