താനൂർ അപകടവുമായി ബന്ധപ്പെട്ടുയരുന്ന ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. മന്ത്രിയുടെ താനൂരിലെ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിനിടെ ഉന്തും തള്ളുമുണ്ടായി. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ റിട്ട. ജൂസ്റ്റിസ് വി.കെ. മോഹനന് എതിരെ രാഷ്ട്രീയ ആരോപണം ഉയർത്തി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തെത്തി. 22 പേർ മരിച്ച അപകടത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി വി.അബ്ദുറഹിമാൻ്റെ പ്രതികരണം. ജുഡീഷ്യൽ അന്വേഷണണം നടക്കുന്നതുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും മന്ത്രി.
ബോട്ട് സർവീസിന് അനധികൃതമായി അനുമതി ലഭിച്ചതിലുള്ള രാഷ്ട്രീയ സ്വാധീനം തുറന്നു കാട്ടുമെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ് മന്ത്രി വി. അബ്ദുറഹിമാൻ്റെ താനൂരിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. കേസന്വേഷണം പോർട്ട് ഉദ്യാഗസ്ഥരെ കേന്ദ്രീകരിച്ച് തുടരുകയാണ്. ബോട്ടിലെ ജീവനക്കാരൻ താനൂർ സ്വദേശി സവാദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
V Abdhurahman abou Tanur boat accident