വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്

vande bharat
SHARE

യാത്രയ്ക്കിടെ മലപ്പുറം തിരുനാവായക്ക് സമീപം വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. ട്രെയിനിന്‍റെ ചില്ലിൽ വിള്ളൽ കണ്ട യാത്രക്കാരനാണ് ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു.

എന്നാൽ കല്ലെറിയുന്നത് ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. യാത്രക്കാരൻ കല്ലെറിഞ്ഞതായി സംശയം പറഞ്ഞ സ്ഥലങ്ങളിലും പരിശോധന നടത്തി. 5.04 നാണ് ട്രെയിൻ തിരൂർ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോന്നത്. എന്നാൽ 5 മണിക്കെടുത്ത ഫോട്ടോയാണ് യാത്രക്കാരൻ കൈമാറിയത്. തിരൂർ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുൻപുള്ള സ്ഥലത്ത് വച്ചാണോ കല്ലേറുണ്ടായതെന്നും പരിശോധിക്കുന്നുണ്ട്. പൊലീസും അന്വേഷണം ആരംഭിച്ചു.

Stone pelting on Vande Bharat train

MORE IN KERALA
SHOW MORE