തുടര്‍ക്കഥയായി ആനയാക്രമണം; രാപ്പകൽ സമരത്തിലേക്ക് ഇരകള്‍

idukki
SHARE

അനിശ്ചിതകാല രാപ്പകൽ സമരത്തിലേക്ക് കടന്ന് ഇടുക്കിയിൽ ആനയാക്രമണത്തിന്റെ ഇരകൾ. ചിന്നക്കനാൽ സിങ്കുകണ്ടത്താണ് സമരം ആരംഭിച്ചത്. പൂപ്പാറയടക്കമുള്ള സ്ഥലങ്ങളിലെയ്ക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്നലെ രാത്രിയിലും സിങ്കുകണ്ടം, സിമന്റുപാലം മേഖലകളിൽ കാട്ടാനയാക്രമണം ഉണ്ടായി.

സിങ്കുകണ്ടത്ത് ജീവനും ജീവനോപാധിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് സമരത്തിനിരിക്കുന്നത്. അനുകൂല നടപടിയില്ലെങ്കിൽ സമരമാർഗവും, രീതിയും കൂടുതൽ കടുപ്പിക്കും. സമരം തുടരുമ്പോഴും, ആനയാക്രമണം തുടക്കഥയാണ്. ഇന്നലെ രാത്രിയും സിങ്കുകണ്ടത്ത് കാട്ടാന ആക്രമണമുണ്ടായി. രണ്ടു പേർക്ക് പരുക്കേറ്റു. അങ്ങനെ എല്ലാമാർഗവും അടഞ്ഞവരാണ് ഇടപെടൽ തേടി സമരവഴി തിരഞ്ഞെടുത്തിരിക്കുന്നത്

MORE IN KERALA
SHOW MORE