'മനുഷ്യരെ പോലെ ജീവിക്കാൻ പറ്റില്ലെങ്കിൽ "പോയി ചത്തോ"; അണപൊട്ടി രോഷം

അരിക്കൊമ്പൻ വിഷയത്തിൽ നാട്ടുകാരെ വെല്ലുവിളിച്ച് ഹൈക്കോടതിയിലെ ഹർജിക്കാരൻ വിവേക്. അരിക്കൊമ്പനെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മനുഷ്യരെ പോലെ ജീവിക്കാൻ പറ്റില്ലെങ്കിൽ "പോയി ചത്തോ" എന്നുമായിരുന്നു അവഹേളനം. . ഇതോടെ വിവേകിനെതിരെ പ്രതിഷേധം ശക്തമായി.

വാട്സാപ്പിൽ വെഫ സംഘടന പ്രതിനിധിയും ഹർജിക്കാരനുമായ തൃശൂർ സ്വദേശി വിവേക് അയച്ച ശബ്ദ സന്ദേശമാണിത്. തനിക്ക് ലഭിക്കുന്ന ഫോൺ കോളുകൾ സൈബർ സെല്ലിന് കൈമാറിയെന്ന് വിവേക്. പിന്നാലെയായിരുന്നു നാട്ടുകാരെയാകെ അവഹേളിക്കും വിധമുള്ള വാക്കുകൾ.

അരികൊമ്പൻ വിഷയം ഹൈക്കോടതിയിൽ എത്തിയത് മുതൽ ഹർജിക്കാരൻ വിവേകിനെതിരെ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. ഓഡിയോ സന്ദേശം കൂടിയായപ്പോൾ നാട്ടുകാരുടെ രോഷം അണപൊട്ടി. തനിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണെന്നും അതിനാലാണ് പ്രകോപിതനായി സംസാരിച്ചതെന്നുമാണ് വിവേകിന്റെ വിശദീകരണം.

Enter AMP Embedded Script